06 ഫെബ്രുവരി 2016

' 4 US HOMES ' വില്ല പ്രൊജക്റ്റിന്റെ ഒന്നാമത്തെ വില്ലയുടെ താക്കോല്‍ ദാനം നടന്നു.


      പുല്ലൂരാം‌പാറയിലെ പ്രവാസി സം‌രംഭമായ  ' 4 US HOMES ' വില്ല പ്രൊജക്റ്റിന്റെ ഒന്നാമത്തെ വില്ലയുടെ താക്കോല്‍ ദാനം  ജനപ്രതിനിധികളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ നടന്നു. പുല്ലൂരാം‌പാറ ടൗണിനു സമീപം 10 സെന്റ് സ്ഥലത്ത് 2000 ചതുരശ്ര അടിയില്‍ 4 ബെഡ്റൂം, കോമ്പൗണ്ട് വാള്‍, കിണര്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ 9 വില്ലാ യൂണിറ്റുകള്‍ അടങ്ങിയ പ്രൊജക്റ്റാണ്, ' 4 US HOMES ' നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.  ഈ പ്രൊജക്റ്റിന്റെ ഭാഗമായുള്ള രണ്ടാമത്തെ വില്ലയുടെ നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങള്‍ നടന്നു വരുന്നു.


  ഒന്നാമത്തെ വില്ലയുടെ താക്കോല്‍ ദാനച്ചടങ്ങില്‍ വെച്ച് വില്ല പ്രൊജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ഇടവ വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ടിലിന്റെയും, തിരുവമ്പാടി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ശ്രീ അഗസ്റ്റ്യന്‍ പറയന്‍കുഴിയിലിന്റെയും '4 US HOMES' മാനേജ്മെന്റ്  പ്രതിനിധികളുടെയും സാന്നിധ്യത്തില്‍  ആദരിച്ചു. കൂടാതെ  2016 കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് തറക്കുന്നേല്‍ സാബുവിനെ മൊമെന്റോ നല്‍കി ആദരിച്ചു.



Read more ...

13 നവംബർ 2015

പുല്ലൂരാം‌പാറ ഹൈസ്‌കൂളില്‍ വിഫ്‌സ് വാരാചരണം നടത്തി.

         
                കൗമാരക്കാരായ കുട്ടികളില്‍ കാണുന്ന വിളര്‍‌ച്ച, ക്ഷീണം, ഉന്‍‌മേഷക്കുറവ്, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് പരിഹാരമായി അയണ്‍ ഫോളിക് ആസിഡ് ഗുളിക ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യം ബോധ്യ പ്പെടുത്തുന്നതിനായി, പുല്ലൂരാം‌പാറ സെന്റ് ജോസഫ്‌സ്  ഹൈസ്‌കൂളില്‍ വിഫ്‌സ്  (പ്രതിവാര അയണ്‍ ഫോളിക് ആസിഡ് പോഷണ പദ്ധതി) വാരാചരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഹീര്‍ അന്തൂര്‍ ഉദ്ഘാടനം നിര്‍‌വഹിച്ചു. വിഫ്സ് പ്രൊജക്‌ട് റിപ്പോര്‍‌ട്ട് സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി മേരി തോമസ്, ഡോ. ഷഹീര്‍ അന്തൂരിന് കൊടുത്തു കൊണ്ട് പ്രകാശനം നിര്‍‌വഹിച്ചു. തുടര്‍‌ന്ന് ബോധവല്‍‌ക്കരണ ക്ലാസ് നടത്തി, വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സം‌ഘടിപ്പിച്ചു.  കുട്ടികള്‍ അയണ്‍ ഗുളിക ക്യത്യമായി കഴിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ബോധവല്‍‌ക്കരണ ക്യാം‌പെയ്ന്റെ ഭാഗമായി ഗ്യഹസന്ദര്‍‌ശനം നടത്തി, ലഘുലേഖ വിതരണം ചെയ്‌തു.



Read more ...

11 ഓഗസ്റ്റ് 2015

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-മത് C.D.S. വാര്‍ഷികം ആഘോഷിച്ചു.


   തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-മത് C.D.S. വാര്‍ഷികം വിവിധങ്ങളായ കലാ-കായിക മത്സരങ്ങളോടെ ആഘോഷിച്ചു. തിരുവമ്പാടി ഹാരിസണ്‍ തിയേറ്ററില്‍ വെച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ കെ. എ. അബ്ദുള്‍റഹ്മാന്‍ അധ്യക്ഷം വഹിച്ചു.  ക്ഷേമകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് വട്ടപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. C.D.S. ചെയര്‍ പേഴ്‌സണ്‍ സരിത സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

       കുടുംബശ്രീ സ്‌നേഹനിധിയുടെ ഉദ്ഘാടനം ഡോക്ടര്‍ അരുണ്‍ മാത്യു ചെയര്‍ പേഴ്‌സണ്‍ സരിത സുരേഷിന് ചെക്ക്  നല്‍കികൊണ്ട് നിര്‍വഹിച്ചു. വീടുകള്‍ തോറും നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീ കെ.എ. അബ്ദുള്‍ റഹ്മാന്‍  കുടുംബശ്രീ അംഗമായ നിഷയ്ക്ക് സാധനങ്ങള്‍ നല്‍കികൊണ്ട് നിര്‍വഹിച്ചു.

      കുടുംബശ്രീ പ്രസിദ്ധീകരിക്കുന്ന 'കുടുംബശ്രീ ജ്വാല' എന്ന പുസ്തകം അഡ്വ.മിനി ജെയ്‌സണ്‍  ചെയര്‍പേഴ്‌സണ്‍ സരിതാ സുരേഷിന് നല്‍കികൊണ്ട് പ്രകാശനം ചെയ്‌തു.പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ അബ്ദുള്‍ മജീദ് നിര്‍വഹിച്ചു.


   പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് ദാഹജലം നല്‍കുന്നതിന്റെ ഭാഗമായി തിരുവമ്പാടി സി.ഡി.എസിന്റെ നേത്യത്വത്തില്‍ തണ്ണീര്‍പ്പന്തല്‍  എന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടം ശ്രീമതി മേഴ്സി പുളിക്കാട്ട്  പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. നാലിതുവരെ കുടുംബശ്രീയെ സഹായിച്ചു കൊണ്ടിരിക്കുന്ന ശ്രീമതി ബീന പി.യെ പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് പൊന്നാട നല്‍കി ആദരിച്ചു.കുടുംശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, സാമ്പത്തിക സഹായം നല്‍കുന്ന സര്‍വീസ് സഹകരണ ബാങ്കിന്റെ  പ്രസിഡന്റ് ശ്രീ മുഹമ്മാദാലിയെ ശ്രീ മുഹമ്മദ് വട്ടപ്പറമ്പില്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

   വിവിധങ്ങളായ കലാകായിക ഇനങ്ങള്‍ മത്സരാടിസ്ഥനത്തില്‍ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും  ചെയ്‌തു. കുടുംബശ്രീ വൈസ് പ്രസിഡന്റ് കെ.എസ്. രതിയുടെ നന്ദി പ്രകാശനത്തോടെ സാംസ്‌ക്കാരിക സമ്മേളനം അവസാനിച്ചു.
                                      സി.ഡി.എസ്. വാര്‍ഷികാഘോഷ കാഴ്‌ചകളിലൂടെ
 























Read more ...

09 ഓഗസ്റ്റ് 2015

മണിയങ്ങാട്ട് സ്‌ക്കറിയാ സാര്‍ നിര്യാതനായി.


    പുല്ലൂരാംപാറ മണിയങ്ങാട്ട് എം.ടി. സ്‌ക്കറിയാ സാര്‍ (72) നിര്യാതനായി. പുല്ലൂരാംപാറ സെന്റ് ജോസഫ്‌ ഹൈസ്‌കൂള്‍ റിട്ട. മലയാളം അധ്യാപകനായിരുന്നു. ദീര്‍ഘകാലം പുല്ലൂരാംപാറ സണ്‍ഡേ സ്കൂള്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക) മക്കള്‍ :ബിന്ദു (യു.എസ്.എ.) ബിനു (അധ്യാപിക ,മരുതോങ്കര ഹൈസ്‌കൂള്‍ ), ബിജു, പരേതയായ ബിന്‍സു. സംസ്‌ക്കാരം 10-8-2015 തിങ്കളാഴ്ച  വൈകുന്നേരം മൂന്നു മണിക്ക് പുല്ലൂരാംപാറ ദേവാലയത്തില്‍ നടന്നു.
Read more ...

08 ജൂലൈ 2015

അച്ചാമ്മ തോമസ് കളത്തൂര്‍ നിര്യാതയായി.



       പുല്ലൂരാംപാറ കളത്തൂര്‍  പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (82) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ (വ്യാഴം) 10.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.
Read more ...

25 മാർച്ച് 2015

പൊന്നാങ്കയം എസ്.എന്‍.എം.എ.എല്‍.പി. സ്‌കൂള്‍ 63മത് വാര്‍ഷികം ആഘോഷിച്ചു.

   
  പൊന്നാങ്കയം എസ്.എന്‍.എം.എ.എല്‍.പി. സ്‌കൂള്‍ 63 മത് വാര്‍ഷികം തിരുവമ്പാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു. വാര്‍ഡ് മെമ്പര്‍ ഓമന വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ഗിരി പി.വി., ശ്രീധരന്‍ പേണ്ടാനത്ത്, ബിനീത രാജേഷ്, കെ.കെ. ദിവാകരന്‍, എന്‍.ജെ. ജോസഫ്, പരമേശ്വര പണിക്കര്‍, സി.എസ്. ഗോപാലന്‍, നാരായണന്‍ കെ., എം.ടി. അമ്മിണി, ആരിഫ മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ ദിനേശന്‍ ഏം. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദിലീപ്കുമാര്‍ കെ.ജി. സ്വാഗതം ആശംസിച്ചു. സീനിയര്‍ ടീച്ചര്‍ ശ്യാമളാദേവി എം .കെ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.




Read more ...

22 ഫെബ്രുവരി 2015

പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.


        പുല്ലൂരാംപാറ സെന്റ് ജോസഫ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിനിയില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി., എല്‍പി.  എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും, അക്കാദമിക  വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വെബ്സൈറ്റ്. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Read more ...