11 ഓഗസ്റ്റ് 2015

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-മത് C.D.S. വാര്‍ഷികം ആഘോഷിച്ചു.


   തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-മത് C.D.S. വാര്‍ഷികം വിവിധങ്ങളായ കലാ-കായിക മത്സരങ്ങളോടെ ആഘോഷിച്ചു. തിരുവമ്പാടി ഹാരിസണ്‍ തിയേറ്ററില്‍ വെച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ കെ. എ. അബ്ദുള്‍റഹ്മാന്‍ അധ്യക്ഷം വഹിച്ചു.  ക്ഷേമകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് വട്ടപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. C.D.S. ചെയര്‍ പേഴ്‌സണ്‍ സരിത സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

       കുടുംബശ്രീ സ്‌നേഹനിധിയുടെ ഉദ്ഘാടനം ഡോക്ടര്‍ അരുണ്‍ മാത്യു ചെയര്‍ പേഴ്‌സണ്‍ സരിത സുരേഷിന് ചെക്ക്  നല്‍കികൊണ്ട് നിര്‍വഹിച്ചു. വീടുകള്‍ തോറും നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീ കെ.എ. അബ്ദുള്‍ റഹ്മാന്‍  കുടുംബശ്രീ അംഗമായ നിഷയ്ക്ക് സാധനങ്ങള്‍ നല്‍കികൊണ്ട് നിര്‍വഹിച്ചു.

      കുടുംബശ്രീ പ്രസിദ്ധീകരിക്കുന്ന 'കുടുംബശ്രീ ജ്വാല' എന്ന പുസ്തകം അഡ്വ.മിനി ജെയ്‌സണ്‍  ചെയര്‍പേഴ്‌സണ്‍ സരിതാ സുരേഷിന് നല്‍കികൊണ്ട് പ്രകാശനം ചെയ്‌തു.പഞ്ചായത്ത് തലത്തില്‍ നടത്തുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ അബ്ദുള്‍ മജീദ് നിര്‍വഹിച്ചു.


   പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് ദാഹജലം നല്‍കുന്നതിന്റെ ഭാഗമായി തിരുവമ്പാടി സി.ഡി.എസിന്റെ നേത്യത്വത്തില്‍ തണ്ണീര്‍പ്പന്തല്‍  എന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടം ശ്രീമതി മേഴ്സി പുളിക്കാട്ട്  പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. നാലിതുവരെ കുടുംബശ്രീയെ സഹായിച്ചു കൊണ്ടിരിക്കുന്ന ശ്രീമതി ബീന പി.യെ പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് പൊന്നാട നല്‍കി ആദരിച്ചു.കുടുംശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, സാമ്പത്തിക സഹായം നല്‍കുന്ന സര്‍വീസ് സഹകരണ ബാങ്കിന്റെ  പ്രസിഡന്റ് ശ്രീ മുഹമ്മാദാലിയെ ശ്രീ മുഹമ്മദ് വട്ടപ്പറമ്പില്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

   വിവിധങ്ങളായ കലാകായിക ഇനങ്ങള്‍ മത്സരാടിസ്ഥനത്തില്‍ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും  ചെയ്‌തു. കുടുംബശ്രീ വൈസ് പ്രസിഡന്റ് കെ.എസ്. രതിയുടെ നന്ദി പ്രകാശനത്തോടെ സാംസ്‌ക്കാരിക സമ്മേളനം അവസാനിച്ചു.
                                      സി.ഡി.എസ്. വാര്‍ഷികാഘോഷ കാഴ്‌ചകളിലൂടെ