10 ഡിസംബർ 2014

സൈക്കിളില്‍ നിന്ന് വീണ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി മരിച്ചു.

   കൊടക്കാട്ടുപാറ പുലികുന്നത്ത് ഗോപിയുടെ മകന്‍ പി.ജി.ആഷിഖ് (15) സ്കൂളിലേക്ക് പോകുന്ന വഴി സൈക്കിളില്‍ നിന്നു വീണു മരിച്ചു. ഇന്നു രാവിലെ  കൊടക്കാട്ടുപാറ റോഡില്‍ മേലാടംകുന്ന് ജംക്ഷനിലെ ഇറക്കത്തില്‍ സൈക്കിള്‍  നിയന്ത്രണം വിട്ടു മതിലില്‍ ഇടിക്കുകയായിരുന്നു. മതിലിനു സമീപമുള്ള മരക്കുറ്റിയില്‍ തല ഇടിച്ചാണ് മരണം സംഭവിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. സംസ്‌ക്കാരം നടത്തി.