24 ഒക്‌ടോബർ 2014

മണ്ണില്ലാതെയും കൃഷി ചെയ്യാം - വിജയകരമായി.


പുല്ലൂരാംപാറ : ലോകമെമ്പാടും ഇന്ന് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നൂതനകൃഷിരീതികളായ പ്രിസിഷന്‍ ഫാമിങ്, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് പോഷകപാളി തുടങ്ങിയ കൃഷിരീതികളെയും അവയുടെവിശദാംശങ്ങളെയുംപ്പറ്റി സ്കൂള്‍ ലീഡര്‍ ക്രിസ്റ്റി ബെന്നി വിദ്യാര്‍ത്ഥികള്‍ക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍  സെമിനാര്‍ നടത്തി.
      ലോകമെമ്പാടും ജലദൗര്‍ലഭ്യം രൂക്ഷമാകുമ്പോഴും കൃഷിഭൂമിയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും കുറഞ്ഞ സ്ഥലത്ത് നിന്നും കൂടുതല്‍ ഉല്പാദനം സാധ്യമാക്കുന്ന ഈ കൃഷി രീതികളുടെ പ്രസക്തിവര്‍ദ്ധിക്കുന്നു. കംമ്പ്യൂട്ടര്‍ വല്‍കൃതമായി നടപ്പാക്കാവുന്ന ഈ കൃഷി രീതികളില്‍ മണ്ണിന്റെ ആവശ്യം പോലും ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. അനുസൃതമായ സംവിധാനങ്ങളിലൂടെ വിളകള്‍ക്ക് ആവശ്യമായ ജലം, ലവണങ്ങള്‍, ഊഷ്മാവ് എന്നിവ വളരെ കൃത്യമായി നല്‍കാനും പ്രതികൂല കാലാവസ്ഥയില്‍ പോലും വിജയകരമായി കൃഷി നടത്താനും സാധ്യമാകുന്നു എന്നുള്ള വസ്തുതകള്‍ സെമിനാര്‍ മുന്നോട്ടു വയ്ക്കുന്നു.