10 ജൂലൈ 2014

കൊളസ്‌ട്രോളിനെ അകറ്റുന്ന ചില ഔഷധങ്ങള്‍.



1. ഇലുമ്പിപ്പുളി: മലമ്പ്രദേശങ്ങളിലെ ക്യഷിയിടങ്ങളില്‍ സാധാരണയായികാണാറുള്ള ഇലുമ്പിപ്പുളി  കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് കറിവെച്ചും, അച്ചാറാക്കിയും , പച്ചയ്‌ക്കും  ഒക്കെ നമ്മുക്ക് കഴിക്കാം.

2. മാതളനാരങ്ങ: പഴക്കടകളില്‍ ഇപ്പോള്‍ സുലഭമായി കാണാറുള്ള അന്യനാട്ടുകാരനായ ഒരു പഴമാണ്. മാതളനാരങ്ങ. ഗര്‍ഭിണികളും മറ്റും രക്തത്തിന്റെ അളവു കൂട്ടാനായി ഗര്‍ഭകാലത്ത് ഉപയോഗിക്കാറുള്ള ഈ പഴ വര്‍ഗ്ഗം നല്ലൊരു കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. അതിരാവിലെ വെറും വയറ്റില്‍ മാതളനാരങ്ങ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറക്കുമെന്നാണ് പറയപ്പെടുന്നത്

 
3. ഇഞ്ചി: കൊളസ്ട്രോളിനു മാത്രമല്ല മറ്റു ഉദരരോഗങ്ങള്‍ക്കും ഇഞ്ചി ഒരു നല്ല ഔഷധമാണ്. ഭക്ഷണത്തോടൊപ്പവും .ചമ്മന്തിയായി  അരച്ചും,കുടിവെള്ളത്തിലും,ചായയിലും ചതച്ചിട്ടും ഇഞ്ചി ഉപയോഗിക്കാം.

4. കാന്താരി മുളക്: ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് വഴി കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വിദ്ഗദര്‍ പറയുന്നു.. എരിവ് അധികമായതിനാല്‍ ആഹാരത്തിനു ശേഷം കഴിച്ച് ധാരാളം വെള്ളവും കുടിക്കണം.അല്ലെങ്ങില്‍ അള്‍സറിനു കാരണമായേക്കാം.

5.കറിവേപ്പില: ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറിവേപ്പില ഉപയോഗിക്കുമെങ്കിലും അത് ചവച്ചരച്ചു കഴിക്കുന്ന ശീലം നമ്മുക്ക് കുറവാണ്.എല്ലാ ദിവസവും രാവിലെ കറിവേപ്പില അരച്ച് ചെറു ചൂടുവെള്ളത്തോടൊപ്പം  കുടിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്  കുറക്കാന്‍ ഏറെ സഹായകരമാണ്.

6.മോര്: പാട നീക്കിയ മോര് നല്ല ഒരു കൊളസ്ട്രോള്‍ നിയന്ത്രികനാണ് .പച്ചയായും ,കാച്ചിയും മോര് ഉപയോഗിക്കാം. മോര് കാച്ചുമ്പോള്‍ ,കറിവേപ്പിലയും,ഉലുവയും,വെളുത്തുള്ളിയും ഉപയോഗിച്ചാല്‍   ഗുണം ഏറെ ആണ്.

7.വെളുത്തുള്ളി: നാം സാധാരണയായി കറികളോടൊപ്പം ചേര്‍ക്കാറുള്ള വെളുത്തുള്ളി കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ചവച്ചരച്ചോ,വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്നതോ നല്ലതാണെങ്കിലും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വെളുത്തുള്ളിയുടെ അളവു കൂട്ടുന്നതായിരിക്കും ഉത്തമം.

8.പേരക്ക : അധികം പഴുക്കാത്ത പേരക്ക ദിവസേന കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.