30 ഒക്‌ടോബർ 2013

വി.തോമാശ്ലീഹായുടെ തിരുശേഷിപ്പിന് പുല്ലൂരാംപാറയില്‍ ആഘോഷപൂര്‍ണമായ സ്വീകരണം നല്കി.

             
      താമരശ്ശേരി രൂപതയില്‍ നടക്കുന്ന വി.തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രയാണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25ന് പുല്ലൂരാംപാറ ഇടവകയില്‍ ആഘോഷ പൂര്‍ണ്ണമായ സ്വീകരണം നല്കി. വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ കോടഞ്ചേരി ഫെറോനയില്‍ നിന്നും പുല്ലൂരാംപാറയിലേക്ക് അനേകം വാഹനങ്ങളുടെ  അകമ്പടിയോടെയാണ് തിരുശേഷിപ്പിനെ എത്തിച്ചത്. 

            
    തുടര്‍ന്ന് ബാന്റു വാദ്യങ്ങളുടെയും, കരിമരുന്നു പ്രയോഗത്തിന്റെയും  അകമ്പടിയോടെ തിരുശേഷിപ്പിനെ ദേവാലയത്തിലേക്ക് ആനയിച്ചു. വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനും മുത്തുന്നതിനും അവസരം നല്കുകയുണ്ടായി.  തുടര്‍ ന്ന് നൊവേന ചൊല്ലുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. ദേവാലയത്തിലെ   തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി റവ.ഫാ.അഗസ്റ്റ്യന്‍ കിഴുക്കരകാട്ട്, അസ്സി.വികാരി റവ.ഫാ.ജോമോന്‍ ഞാവള്ളി എന്നിവര്‍ നേത്യത്വം നല്കി. 


       അഖണ്ഡ ജപമാല സമര്‍പ്പണ സമാപന ദിവസമായ ശനിയാഴ്ച്ച രാവിലെ എട്ടരയോടെ പുല്ലൂരാംപാറ ദേവാലയത്തില്‍ നിന്നും തിരുശേഷിപ്പിനെ ആഘോഷമായ ജാഥയോടെ ബഥാനിയായിലേക്ക് എത്തിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍  തിരുവമ്പാടി ഫെറോനയിലെ വിവിധ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് പ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ്.
                                                                കൂടുതല്‍ ചിത്രങ്ങള്‍

 
ഫോട്ടോ  : സാബു പേഴുംകാട്ടില്‍