16 ഒക്‌ടോബർ 2013

കുടിയേറ്റ പിതാക്കന്‍മാരുടെ സ്നേഹസ്മരണയ്ക്കായി നിര്‍മിച്ച ഗ്രോട്ടോ പുതുക്കിപ്പണിതു.


             പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി ഗ്രൌണ്ടിനു സമീപം, പഴയ സെമിത്തേരി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കുടിയേറ്റ പിതാക്കന്‍മാരുടെ സ്നേഹസ്മരണയ്ക്കായി നിര്‍മിച്ചിരുന്ന ഗ്രോട്ടോ പുതുക്കിപ്പണിതു. ബഥാനിയായുടെ മുന്‍വശത്ത് റോഡരികിലേക്ക് സ്ഥാനം മാറ്റിയാണ് പുതിയ ഗ്രോട്ടോ നിര്‍മിച്ചിരിക്കുന്നത്. 


         ഇടവകാംഗങ്ങളുടെ സഹായത്തോടെ പുതുക്കി നിര്‍മിച്ചിരിക്കുന്ന ഗ്രോട്ടോയില്‍ തിരുക്കുടുംബത്തിന്റെ പ്രതീകമായി മാതാവിന്റെയും, യൌസേപ്പിതാവിന്റെയും, ഉണ്ണീശോയുടെയും രൂപങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഗ്രോട്ടോയുടെ വെഞ്ചരിപ്പും, ആശീര്‍വാദന കര്‍മ്മവും കഴിഞ്ഞ ഞായറാഴ്ച രണ്ടാമത്തെ കുര്‍ബാനയ്ക്കു ശേഷം പള്ളി വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് നിര്‍വഹിച്ചു.





1 comments:

അജ്ഞാതന്‍ പറഞ്ഞു...

nannnayettundu.....kizhakkarakkaattu achanu ella vida aashamsakalum...oppam edavakakaarkkum...