03 ജൂലൈ 2013

കോടഞ്ചേരി സംഗമത്തിന് പുതിയ ഉണര്‍വ് നല്‍കി UK യൂത്ത് വിംഗ്.


             ഇതുവരെ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മാത്രമായിരുന്നു എല്ലാ പരിപാടികളുടെയും ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇത്തവണ അസാധാരണമായ കഴിവുകള്‍ എല്ലാ നിലയിലും പ്രകടമാക്കിയ കോടഞ്ചേരിയിലെ പുതു തലമുറയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ വേണ്ടി യൂത്ത് വിംഗ് നിലവില്‍ വന്നു. നീമ ജോയ് ഇവരെ നയിക്കുന്നതിനും പ്രവർത്തനങ്ങള്‍   മുന്‍ പോട്ടു കൊണ്ട് പോകുന്നതിനും ആയ എല്ലാ സഹായങ്ങളും നല്‍കും. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുവാനായി എല്ലാവരും തയ്യാറാണെന്ന് സംഗമത്തിന്റെ 6- ആം സമാപന വേളയില്‍ എല്ലാവരും അറിയിച്ചു. www.kodancherry.com എന്ന വെബ്സൈറ്റു വഴി ഇവരുടെ കലാ, കായിക, വിജ്ഞാന അനുഭവങ്ങള്‍ നാട്ടിലെ കുട്ടികളിലേക്കും എത്തിക്കുവാന്‍ സൈറ്റില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണെന്ന് സൈറ്റ് മുന്നോട്ടു കൊണ്ട് പോകുന്ന ജോയ് അബ്രഹാം ഞള്ളിമാക്കല്‍, മിഥുന്‍ പീറ്റെര്‍ ആയത്തുപാടത്ത് എന്നിവര്‍ അറിയിച്ചു.