15 ജൂൺ 2013

'പുല്ലൂരാംപാറ വാര്‍ത്തകള്‍'  മാത്യുഭൂമി ദിനപത്രത്തില്‍ വാര്‍ത്തയായപ്പോള്‍.........


               പുല്ലൂരാംപാറ വാര്‍ത്തകളുടെ അണിയറക്കാര്‍ക്ക് ഇനിയും ഈ ദൌത്യം തുടരുന്നതിന് പ്രചോദനമേകിക്കൊണ്ട്  ഈ ബ്ലോഗിനെക്കുറിച്ച് ഇന്ന്  മാത്രുഭൂമി ദിനപത്രത്തില്‍  വന്ന വാര്‍ത്ത ശ്രദ്ധേയമായി.  കോഴിക്കോട് എഡിഷനിലെ നാട്ടുവര്‍ത്തമാനം പേജിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പുല്ലൂരാംപാറയുടെ കൊച്ചു വര്‍ത്തമാനങ്ങള്‍ ദേശത്തും ,വിദേശത്തുമുള്ള വായനക്കാരിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചതിനു ലഭിച്ച അംഗികാരമായിട്ടാണ് ഈ വാര്‍ത്തയെ ഞങ്ങള്‍ കാണുന്നത്.

                                                  ബ്ലോഗ് ടീം 
               
           പുല്ലൂരാംപാറ സ്വദേശിയും  മാത്യുഭൂമിയുടെ ഡല്‍ഹി ഫോട്ടോഗ്രാഫറുമായ ശ്രീ. സാബു സ്കറിയയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തത്.  പുല്ലൂരാംപാറ വാര്‍ത്തകളുടെ നിത്യ സന്ദര്‍ശകനായിരുന്ന  ശ്രീ. സാബുവിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്യുഭൂമിയുടെ  തിരുവമ്പാടി റിപ്പോര്‍ട്ടര്‍ ശ്രീ. രാജേഷാണ് ഇതു സംബന്ധിച്ച് വാര്‍ത്ത തയാറാക്കി മാത്യഭൂമിയില്‍  പ്രസിദ്ധീകരിച്ചത്. ഈ അവസരത്തില്‍  സാബുവിനോടും, രാജേഷിനോടുമുള്ള നന്ദി ഞങ്ങള്‍ അറിയിക്കുന്നു. ഇതോടൊപ്പം  ഫെയ്സ് ബൂക്ക് വഴി ഇക്കാലമത്രയും  ഞങ്ങള്‍ക്ക് പിന്തുണ തന്നു കൊണ്ടിരിക്കുന്ന ,എല്ലാ വായനക്കാരോടുമുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുകയാണ്. നിങ്ങളാണ് ഈ ബ്ലോഗിന്റെ ശക്തി തുടര്‍ന്നും നിങ്ങളുടെ പിന്തുണ ഒരോ കമന്റുകളും  ലൈക്കുകളുമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.........