30 നവംബർ 2012

സുപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആനക്കാംപൊയിലില്‍ എത്തുന്നു.


               ആനക്കാംപൊയില്‍ ഷൂട്ടിംഗ് തിരക്കിലേക്ക്. ഡിസംബര്‍ 13ന് സുപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആനക്കാംപൊയിലില്‍ എത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റെഡ് വൈനിന്റെ ഷൂട്ടിംഗിനായാണ് എത്തിച്ചേരുന്നത്. ആനക്കാംപൊയില്‍ അങ്ങാടിയില്‍ ഷൂട്ടിംഗ് സെറ്റ് തയാറായി വരുന്നു. ഒരു വര്‍ഷം മുന്‍പ് രഞ്ജിത്തിന്റെ പ്രിഥിരാജ് ചിത്രമായ 'ഇന്ത്യന്‍ റുപ്പി'യുടെ ഷൂട്ടിംഗ് ആനക്കാംപൊയിലില്‍ വെച്ചു നടന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇവിടെ നടക്കുന്നതോടുകൂടി ആനക്കാംപൊയില്‍ സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ലൊക്കേഷനായി മാറുമെന്നാണ് കരുതുന്നത്.
ആനക്കാംപൊയില്‍ അങ്ങാടിയില്‍ ഷൂട്ടിംഗിനായി നിര്‍മിച്ച താല്കാലിക ബസ് വെയ്റ്റിംഗ് ഷെഡ് (ഫെയ്ബുക്ക് ചിത്രം)
   
            മലയോരം സുപ്പര്‍ സ്റ്റാറിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്, തിരുവമ്പാടിയിലും, പുല്ലൂരാംപാറയിലും  മറ്റും മോഹന്‍ലാലിനെ സ്വാഗതം  ചെയ്തു കൊണ്ട് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. ആദ്യമായാണ്, ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ പ്രദേശത്ത് നടക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ 'അബ്കാരി' എന്ന സിനിമയുടെ ഷൂട്ടിംഗ് പുല്ലൂരാംപാറയില്‍ ഇരവഞ്ഞിപ്പുഴയിലെ കുമ്പിടാനില്‍ നടന്നിരുന്നു. അന്ന് വലിയ ജനക്കൂട്ടമായിരുന്നു ഷൂട്ടിംഗ് സെറ്റില്‍ തടിച്ചു കൂടിയിരുന്നത്. കൂടാതെ മമ്മൂട്ടിയുടെ തന്നെ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ' പരുന്ത് ' എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ തിരുവമ്പാടി ലിസ ഹോസ്പിറ്റലില്‍ വെച്ച് ഷൂട്ട് ചെയ്തിരുന്നു.