04 ഏപ്രിൽ 2012

നിലയ്ക്കാത്ത സ്പന്ദനങ്ങളുമായി ഒരു വര്‍ഷം.........


       ബ്ളോഗിംഗ് സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ഒരു നാടിന്റെ എല്ലാ വിശേഷങ്ങളും ദേശത്തും വിദേശത്തുമുള്ള പുല്ലൂരാംപാറ ഉള്‍പ്പെടുന്ന മലയോര മേഖലയിലെ ജനങ്ങള്‍ക്ക് എത്തിക്കുവാനുള്ള  'പുല്ലൂരാംപാറ വാര്‍ത്തകളുടെ' പരിശ്രമത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2011 ഏപ്രില്‍ മാസം   4ം തിയതി ബ്ലോഗിന്റെ  അഡ്മിനിസ്ട്രേറ്ററായ ശ്രീ സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍ വ്യക്തിപരമായി ആരംഭിച്ച ബ്ലോഗ് പിന്നീട് ഒരു കൂട്ടായ്മയായി മാറുകയായിരുന്നു. 

         ബ്ലോഗ്ഗിന്റെ തുടക്ക കാലത്ത് കൂടുതലായും  സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചുള്ള അറിയിപ്പുകളും പൊതു വിവരങ്ങളും നല്കുവാനായാണ് ശ്രമിച്ചത്. ഫേസ്ബുക്ക്, ഓര്‍ക്കൂട്ട് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ബ്ലോഗിനെ പരിചയപ്പെടുത്തിയപ്പോള്‍ കിട്ടിയ പിന്തുണ, പ്രത്യേകിച്ചും  നമ്മുടെ നാട്ടില്‍ നിന്നും ജോലിക്കും പഠനത്തിനുമായി ദേശത്തും വിദേശത്തും കഴിയുന്ന ആളുകള്‍ നല്കിയ പ്രോത്സാഹനമാണ് പുല്ലൂരാംപാറ വാര്‍ത്തകളുടെ പേര് അന്വര്‍ത്ഥമാക്കും വിധം വാര്‍ത്തകള്‍ നല്കുവാനായി ഞങ്ങളെ പ്രേരിപ്പിച്ചത്. നേരിട്ടും അല്ലാതെയും വായനക്കാര്‍ നല്കിയ അഭിനന്ദനങ്ങളാണ് ഒരു സേവനം പോലെ മുന്നോട്ടു പോകാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഇക്കാലം വരെ പുല്ലൂരാംപാറ വാര്‍ത്തകള്‍ക്ക് വായനക്കാര്‍ നല്കിയ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി പറയുന്നു. തുടര്‍ന്നും വായനക്കാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു.......




ബ്ലോഗ് ടീം