സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സണ്ണി സാറിന് തിരുവമ്പാടി പൌരാവലി സ്വീകരണം നല്കി. കഴിഞ്ഞ ഒക്ടോബര്‍ 15 ന് തിരുവമ്പാടിയില്‍ വെച്ച് നടന്ന സ്വീകരണ യോഗം ബഹുമാനപ്പെട്ട ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.മോയിന്‍ കുട്ടി എം എല്‍ എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ഐ. ഷാനവാസ് എം. പി. മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്ജ്, കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍, സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് വെള്ളമ്മാക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എം ജോസഫ്, ബോസ് ജേക്കബ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്വീകരണ സമ്മേളനത്തിനു മുന്‍പായി സണ്ണി സാറിനെ തുറന്ന ജീപ്പില്‍ വിവിധ കലാരൂപങ്ങളൂടെയും, സ്കൌട്ട് ആന്‍ഡ് ഗൈഡ്സിന്റെയും, ബാന്റു വാദ്യങ്ങളുടെയും അകമ്പടിയോടെ തിരുവമ്പാടി ടൌണിലൂടെ ആനയിച്ചു.
സ്വീകരണ സമ്മേളനത്തിനു മുന്‍പായി സണ്ണി സാറിനെ തുറന്ന ജീപ്പില്‍ വിവിധ കലാരൂപങ്ങളൂടെയും, സ്കൌട്ട് ആന്‍ഡ് ഗൈഡ്സിന്റെയും, ബാന്റു വാദ്യങ്ങളുടെയും അകമ്പടിയോടെ തിരുവമ്പാടി ടൌണിലൂടെ ആനയിച്ചു.
സ്വീകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ