18 സെപ്റ്റംബർ 2011

മലയാളം വെബ്സൈറ്റുകള്‍ മികച്ച രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാന്‍ എന്തു ചെയ്യണം


പല ആളുകള്‍ക്കും മലയാളം   വെബ്സൈറ്റുകള്‍  സ്വന്തം കമ്പ്യൂട്ടറില്‍ കാണാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ തുറക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി ധാരാളമായി   നമ്മള്‍ കേള്‍ക്കാറുണ്ട്. ചിലര്‍ക്ക് മലയാളം കിട്ടുന്നുണ്ടെങ്കിലും, അത് അച്ചടി ഭാഷയില്‍ കാണാന്‍ സാധിക്കുന്നില്ല. പ്രത്യേകിച്ച് ചില്ലക്ഷരങ്ങള്‍ വ്യക്ത്മായി കാണാന്‍ കഴിയുന്നില്ല.ഇതിനു നിരവധി പരിഹാരങ്ങള്‍ ഉണ്ട്.



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

1, നിങ്ങള്‍ ഏതു വെബ് ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കുക. മലയാളം മികച്ചതായി ലഭിക്കുന്ന ബ്രൌസറുകള്‍ പ്രധാനമായും MOZILLA FIREFOX ,GOOGLE CHROME(ഏറ്റവും പുതിയ വേര്‍ഷനുകള്‍ ഉപയോഗിക്കുക)  എന്നിവ ആണ്. Internet Explorer പഴയ വേര്‍ഷനില്‍ മലയാളം വെബ്സൈറ്റുകള്‍ തുറക്കാന്‍ സാധിക്കില്ല.എന്നാല്‍  പുതിയ വേര്‍ഷനില്‍ മലയാളം കാണാം പക്ഷെ നന്നായി ലഭിക്കുക മുമ്പ് സൂചിപ്പിച്ച ബ്രൌസറുകള്‍ വഴിയാണ്.

2, നിങ്ങളുടെ കംപ്യൂട്ടറില്‍ യുണിക്കോഡ് മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടൂണ്ടോ എന്ന് പരിശോധിക്കുക .ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മലയാളം വെബ് സൈറ്റുകള്‍ എടുക്കുമ്പോള്‍ അക്ഷരങ്ങള്‍  കാണാം ഇല്ലെങ്കില്‍ ചില ചതുരങ്ങള്‍ മാത്രമേ കാണൂ.ഇന്‍സ്റ്റാള്‍ ചെയ്യാത്ത വെബ് സൈറ്റുകള്‍ ആണെങ്കില്‍  മലയാളം യുണിക്കോഡ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം ഇതിന് നിരവധി വെബ്സൈറ്റുകള്‍ ലഭ്യമാണ്.എങ്കിലും ചിലപ്പോള്‍ അവ ഇന്‍സ്റ്റാള്‍ ചെയ്താലും മലയാളം നന്നായി ലഭിക്കണമെന്നില്ല.അതു കൊണ്ട് തുടര്‍ന്നു വരുന്ന ലിങ്കുകളില്‍ ഓരോന്നിലും ക്ലിക്ക് ചെയ്ത് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

AnjaliOlD Lipi    Meera  Rachana  . karthika
                                                         

3,യുണിക്കോഡ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താലും മലയാളം കാണുവാന്‍ സാധിക്കാത്ത വെബ്സൈറ്റുകള്‍ ഉണ്ട് മലയാള മനോരമ,ദീപിക തുടങ്ങിയ പത്രങ്ങളുടെ വെബ്സൈറ്റുകള്‍ .ഇതിനുള്ള പരിഹാരം ആ വെബ്സൈറ്റുകളില്‍ തന്നെ കാണാം .Reading Problem,Font Problem എന്നിങ്ങനെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അതിനുള്ള പരിഹാരം അവിടെ രേഖപ്പെടുത്തിയിട്ടുണ്ടാവും .ഈ വെബ്സൈറ്റുകള്‍ അവരവരുടെ തനതായ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്.എന്നാല്‍ മാതൃഭൂമി, മാധ്യമം ,ദേശാഭിമാനി എന്നീ പത്ര വെബ്സൈറ്റുകള്‍ യുണിക്കോഡ് ഫോണ്ടാണ് ഉപയോഗിക്കുന്നത്.

4, നിങ്ങള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 7 നോ ലിനക്സോ  ആണെങ്കില്‍ ഇവ മലയാളം വെബ് സൈറ്റുകളെ മികച്ച രീതിയില്‍ തന്നെ ഡിസ്പ്ലേ ചെയ്യും


സിറില്‍ ജോര്‍ജ്ജ് പാലക്കോട്ടില്‍
     ബ്ലോഗ് അഡ്മിനിസ്ടേറ്റര്‍